കൊച്ചി: സര്‍ക്കാറിന്റെ വനിതാ മതിലിലുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത ഒരു സമുദായ സംഘടന കൂടി പരിപാടിയില്‍ നിന്ന് പിന്മാറുന്നു. വനിത മതിലില്‍ പങ്കെടുക്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ അറിയിച്ചു. . വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംഘടനയുടെ പേരില്‍ പങ്കെടുത്ത പി ആര് ദേവദാസിന് വിശ്വകര്‍മ്മ മഹാസഭയുമായി ഒരു ബന്ധവും ഇല്ലെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് അഖില കേരള വിശ്വകര്‍മ്മ സഭ
ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവോത്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പമാണ് വിശ്വ കര്‍മ്മ മഹാസഭ. എന്നാല്‍ വനിതാ മതിലും നവോത്ഥാനവുമായി എന്ത് ബന്ധമാണുള്ളത്. ജാതിയുടെ പേരില്‍ മതില് കെട്ടി സവര്‍ണ്ണനെയും അവര്‍ണ്ണനെയും വേര്‍തിരിക്കാനാണ് ഇടത് പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കം ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും വിശ്വ കര്‍മ്മ മഹാസഭ സംസ്ഥാന കൗണ്‍സില്‍ അംഗം അജയ് ഘോഷ് പറഞ്ഞു.
എന്നാല്‍ ശബരിമല വിഷയത്തില്‍ അടക്കം സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം അംഗീകരിക്കാനാവില്ല. ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വകര്‍മ്മരുടെ ജീവിതത്തിന്റെ ഭാഗമാണ്. ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനുള്ള ഒരു പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്ക്കാന് ആത്മാഭിമാനമുള്ള സമുദായ അംഗങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post