മെല്‍ബണില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 137 റണ്‍സ് ജയം. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഒസീസിന്റെ വിജയലക്ഷ്യം 399 റണ്‍സായിരുന്നു. പത്ത് വിക്കറ്റും പോയപ്പോള്‍ ഓസ്ട്രേലിയ 261 റണ്‍സായിരുന്നു നേടിയത്. മത്സരം ഇന്ത്യ ജയിച്ചതോടെ നാലം മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലായി.
നാലാം ദിനം കളി നിര്‍ത്തവെ ഇന്ത്യ ജയത്തിനു് രണ്ട് വിക്കറ്റ് അകലെയായിരുന്നു. ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരുടെ ബൗളിംഗ് കരുത്ത് ഒസീസ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് നല്‍കിയത്. രണ്ട് ഇന്നിംഗ്സുകളിലായി ജസ്പ്രീത് ബുംറ ഒസീസിന്റെ 9 വിക്കറ്റുകളാണ് വീഴ്ത്തിയത്.
Discussion about this post