ശബരിമലയില്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതിയുടെ ശബരിമല നിരീക്ഷണ സമിതി രംഗത്ത്. പ്രത്യേക സംരക്ഷണം നല്‍കുന്നത് വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ചിലര്‍ക്ക് മാത്രം പോലീസ് സംരംക്ഷണം നല്‍കുന്നത് മറ്റുള്ള തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നൊ രണ്ടോ യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കണം. ഒരു ലക്ഷത്തിലേറെ പേര് എത്തുന്ന സമയത്ത് ഇത്തരം സുരക്ഷ നല്‍കരുത്. യുവതികള്‍ക്കായി ഇത്തരം സുരക്ഷ ഏര്‍പ്പെടുത്തുന്നത് മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
യുവതി പ്രവേശത്തിനായി പോലിസ് സേനയെ ഇത്തരത്തില്‍ ഉപയോഗിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി തന്നെ പുറപ്പെടുവിക്കണം എന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നവര്‍ക്കും ചില വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായിരിക്കണം ഇത്തരത്തില്‍ സംരക്ഷണം നല്‍കേണ്ടത്. ഭാവിയില്‍ മറ്റാരങ്കിലും വരികയാണെങ്കില്‍ അവര്‍ക്കും ഇത്തരം സുരക്ഷ നല്‍കേണ്ടി വരും. മകരവിളക്ക് കാലത്ത് ഇനിയും യുവതികള്‍ വരാനുള്ള സാധ്യതയുണ്ട്. ഈയൊരവസ്ഥയില്‍ മറ്റുള്ള തീര്‍ത്ഥാടകരുടെ സുരക്ഷ പ്രശ്നത്തിലാകും. അപകടമരണം വരെ സംഭവിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ പരോക്ഷമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ സമിതിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നു. എന്നാല്‍ യുവതി പ്രവേശനത്തില്‍ ആരും ഉപദേശകസമിതിയോട് ഉപദേശം തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മനീതി പ്രവര്‍ത്തകരെ പമ്പയില്‍ സ്വകാര്യ വാഹനത്തില്‍ എത്തിച്ചത് കോടതിയലക്ഷ്യമാണെന്നും മേല്‍ നോട്ടസമിതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി വിഷയത്തില്‍ ഡിജിപിയുടെ വിശദീകരണം തേടിയിട്ടുണ്ട്.
Discussion about this post