ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്താന്‍ കേരള പോലിസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയതായി വെളിപ്പെടുത്തല്‍. പ്രമുഖ സൈക്കോളജിസ്റ്റ് പ്രസാദം അമോരെ ഇന്ത്യ എക്സപ്രസിന് നല്കിയ പ്രതികരണത്തിലാണ് യുവതി പ്രവേശനത്തെ പോലിസ് എത്ര ഗൗരവത്തിലെടുത്തു എന്ന് വ്യക്തമാക്കുന്നത്. യുവതികള്‍ മലകയറും മുന്‍പ് മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പോലീസ് നടത്തിയത് നാല് പരീക്ഷണ മലകയറ്റങ്ങളായിരുന്നുവെന്ന് മനശാസ്ത്രജ്ഞനായ പ്രസാദ് അമോരെ വെളിപ്പെടുത്തി. ഇതിനായി ഇവര്‍ ഡമ്മി തീര്‍ത്ഥാടകരെയാണ് ഉപയോഗിച്ചത്.
ഭക്തരുടെ ശ്രദ്ധ തിരിച്ച് വിടുന്നതിന് വേണ്ടി ‘ഇന്‍വിസിബിള്‍ ഗൊറില്ല ടെക്നിക്ക്’ ഉപയോഗിച്ചുവെന്നും അമോരെ പറയുന്നു. ഭക്തര്‍ പൊതുവെ കാണപ്പെടാറുള്ള സ്ഥലങ്ങളിലൂടെ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ യുവതികളെ കയറ്റാനായിരുന്നു പോലീസ് ശ്രമിച്ചത്. സ്ഥലത്തെ പോലീസുകാരുടെ ശ്രദ്ധ തിരിച്ച് വിടാന്‍ സംഘം വേണ്ടത് ചെയ്തിരുന്നു.ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പോലും ഇതേപ്പറ്റിയുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ലഭ്യമല്ല.
1992ല്‍ ആര്യന് മാക്കും ഇര്‍വ്വിന്‍ റോക്കും ചേര്‍ന്നാണ് ‘ഇന്‍വിസിബിള്‍ ഗൊറില്ല ടെക്നിക്ക്’ എന്ന് പദത്തിന് രൂപം കൊടുത്തത്. മനുഷ്യര്‍ ഒരു വസ്തുവില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വേളയില്‍ മറ്റൊരു വസ്തു അതേ പരിസരത്തുണ്ടായാലും ശ്രദ്ധിക്കാതെ പോകുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനായി ഇവര്‍ ഒരു പരീക്ഷണവും നടത്തിയിരുന്നു. പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരോട് മനശാസ്ത്രജ്ഞര്‍ ഒരു വീഡിയോ കണ്ടിട്ട് അതില്‍ വെള്ള വസ്ത്രം ധരിച്ചവര്‍ എത്ര തവണ ഒരു ബാസക്കറ്റ് ബോള്‍ കൈമാറുന്നുവെന്ന് എണ്ണാനാണ് പറഞ്ഞത്. വീഡിയോയില്‍ കറുപ്പ് വസ്ത്രം ധരിച്ചവര്‍ മറ്റൊരു ബാസ്ക്കറ്റ് ബോള്‍ കൈമാറുന്നുണ്ടായിരുന്നു. ഇരു കൂട്ടരും അവരവരുടെ സ്ഥാനത്ത് നിന്നും മാറി മാറിയായിരന്നു പന്ത് കൈമാറിയിരുന്നത്. എന്നാല്‍ ഇതിനിടെ ഒരു കുരങ്ങന്റെ വസ്ത്രം ധരിച്ചയൊരാള്‍ ഇവര്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നുമുണ്ട്. പരീക്ഷണത്തിന് വിധേയരായവര്‍ ആരും തന്നെ ഈ കുരങ്ങന്റെ വ്സത്രം ധരിച്ചയാളെ ശ്രദ്ധിച്ചില്ലായെന്നതാണ് വസ്തുത.
ഇതാണ് ഇന്‍വിസിബിള്‍ ഗൊറില്ല ടെക്നിക്
1992ല്‍ ആര്യന് മാക്കും ഇര്‍വ്വിന്‍ റോക്കും ചേര്‍ന്നാണ് ‘ഇന്‍വിസിബിള്‍ ഗൊറില്ല ടെക്നിക്ക്’ എന്ന് പദത്തിന് രൂപം കൊടുത്തത്. മനുഷ്യര്‍ ഒരു വസ്തുവില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വേളയില്‍ മറ്റൊരു വസ്തു അതേ പരിസരത്തുണ്ടായാലും ശ്രദ്ധിക്കാതെ പോകുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനായി ഇവര്‍ ഒരു പരീക്ഷണവും നടത്തിയിരുന്നു. പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരോട് മനശാസ്ത്രജ്ഞര്‍ ഒരു വീഡിയോ കണ്ടിട്ട് അതില്‍ വെള്ള വസ്ത്രം ധരിച്ചവര്‍ എത്ര തവണ ഒരു ബാസക്കറ്റ് ബോള്‍ കൈമാറുന്നുവെന്ന് എണ്ണാനാണ് പറഞ്ഞത്. വീഡിയോയില്‍ കറുപ്പ് വസ്ത്രം ധരിച്ചവര്‍ മറ്റൊരു ബാസ്ക്കറ്റ് ബോള്‍ കൈമാറുന്നുണ്ടായിരുന്നു. ഇരു കൂട്ടരും അവരവരുടെ സ്ഥാനത്ത് നിന്നും മാറി മാറിയായിരന്നു പന്ത് കൈമാറിയിരുന്നത്. എന്നാല്‍ ഇതിനിടെ ഒരു കുരങ്ങന്റെ വസ്ത്രം ധരിച്ചയൊരാള്‍ ഇവര്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നുമുണ്ട്. പരീക്ഷണത്തിന് വിധേയരായവര്‍ ആരും തന്നെ ഈ കുരങ്ങന്റെ വസ്ത്രം ധരിച്ചയാളെ ശ്രദ്ധിച്ചില്ലായെന്നതാണ് വസ്തുത.
Discussion about this post