ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ രംഗത്തെത്തി. ശബരിമലയില്‍ ശുദ്ധിക്രിയകള്‍ നടത്താന്‍ തന്ത്രിക്കെന്തവകാശമുണ്ടെന്ന് സുനില്‍ കുമാര്‍ ചോദിച്ചു. ഇത് കൂടാതെ ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്നും സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ജനുവരി രണ്ടിന് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ശബരിമല നട അടച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് മുന്‍പ് തന്നെ തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു.
Discussion about this post