ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ നടപടിയില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയ്ക്ക് ചേരാത്ത നടപടിയാണെന്നും പത്മകുമാര്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.
15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിന് മുന്‍പ് നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുത്തത്.
അതേസമയം ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്നതില്‍ ദേവസ്വം ബോര്‍ഡിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും എ.പത്മകുമാര്‍ വ്യക്തമാക്കി.
Discussion about this post