ഡല്‍ഹി: പൊതുതെരഞ്ഞെടിപ്പ് അടുത്തതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വലിയ വിഷയമായി പ്രതിപക്ഷം ഉയര്‍ത്തികൊണ്ടു വന്നിരുന്ന റാഫേല്‍ കരാര്‍ സുതാര്യമെന്ന് സുപ്രിം കോടതി പറഞ്ഞതോടെ കാറ്റ് പോയ അവസ്ഥയിലായി. സാമ്പത്തീക കുറ്റവാളിയായ വിജയ് മല്യയെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെത്തിച്ച് ആ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നീക്കം. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി കഴിഞ്ഞു.ഇതിനായി നയതന്ത്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
ജനുവരി അഞ്ചിന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് മുംബൈ പ്രത്യേക കോടതി വിജയ്മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മല്യയെ തിരിച്ചെത്തിച്ചാല്‍ അത് ചൂണ്ടിക്കാട്ടി കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടികളെടുത്തുവെന്ന് അവകാശപ്പെടാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. വിജയ് മല്യയുടെ സ്വത്തം പിടിച്ചെടുത്ത് നേരത്തെ തന്നെ വ്യവസായ പ്രമുഖനെ ആദായനികുതി വകുപ്പ് വരുതിയാക്കിയിരുന്നു. ബാങ്കുകള്‍ക്ക് പണം നല്കാന് തയ്യാറാണെന്ന ഒത്തു തീര്‍പ്പിന് മല്യ തയ്യാഖായിട്ടും കേന്ദ്രം അയഞ്ഞില്ല. യുപിഎ കാലത്ത് വിജയ് മല്യ വായ്പഎടുത്ത് മോദി ഭരണത്തിലെ നിയമങ്ങളില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ രാജ്യം വിട്ടുവെന്നാണ് ബിജെപി പറയുന്നത്. മല്യയെ തിരിച്ചെത്തിക്കുക കൂടി ചെയ്യുന്നതോടെ അവസാന വിമര്‍ശനത്തിന്റെയും മുന.യൊടിക്കാമെന്ന് ബിജെപി വിലയിരുത്തുന്നു.
9000 കോടിയുടെ വായ്പാ തട്ടിപ്പാണ് മല്യയ്ക്കെതിരായുള്ളത്. നിലവില്‍ മല്യ യു.കെയിലാണ് ഉള്ളത്. 2016 ലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ ആവശ്യം യു.കെ. കോടതിയുടെ പരിഗണനയിലാണ്. നേരത്തെ മല്യെ വിട്ടുനല്‍കണമെന്ന് വിചാരണ കോടതി നിര്‍ദ്ദേശിച്ചെങ്കിലും മല്യ മേല്‍ക്കോടതികളെ സമീപിക്കുകയായിരുന്നു.
Discussion about this post