മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും ഇനി മുതല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരാകും. ഇവരുടെ നിയമനം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അംഗീകരിച്ചുവെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.
രമണ്‍ സിംഗ് മാത്രമായിരിക്കും ദേശീയ തലത്തില്‍ ചുമതലയേറ്റെടുക്കുകയെന്ന് ഇതിന് മുന്‍പ് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നീണ്ട 15 കൊല്ലമായി അദ്ദേഹം ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ അധ്യക്ഷന്‍ ധരംലാല്‍ കൗഷിക്കാണ് പ്രതിപക്ഷ നേതാവ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമണ്‍ സിംഗ് രാജ്നന്ദ്ഗാവില്‍ നിന്നും മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഈ സീറ്റില്‍ നിലവില്‍ അദ്ദേഹത്തിന്റെ മകന് അഭിഷേക് സിംഗാണുള്ളത്.
മധ്യ പ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനത്ത് നിന്നുകൊണ്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പാര്‍ട്ടിയുടെ തീരുമാനം മാറുകയായിരുന്നു. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 109 സീറ്റും കോണ്‍ഗ്രസിന് 114 സീറ്റുമായിരുന്നു കിട്ടിയിരുന്നത്. ഭൂരിപക്ഷം ലഭിക്കാന്‍ 116 സീറ്റുകളായിരുന്നു വേണ്ടിയിരുന്നത്.
രാജസ്ഥാനിലും ബി.ജെ.പി നേതാവ് വസുന്ധരാ രാജെയ്ക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിക്കില്ല. നിലവില്‍ അവിടെ പ്രതിപക്ഷ നേതാവിനെ നിയമിച്ചിട്ടില്ല.
Discussion about this post