ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ട കവിയാ ദൗദ് ഹൈദറിന് ഇന്ത്യ വിസ നിഷേധിച്ചു. വിസ കിട്ടാനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഹൈദറിനെ അറിയിച്ചിട്ടുണ്ട്. ഇത് മൂലം ഇന്ത്യയിലെ ചില സാഹിത്യ പരിപാടികളില്‍ പങ്കെടുക്കാനുള്ള ഹൈദറിന്റെ തീരുമാനം പരാജയപ്പെട്ടു.
നിലവില്‍ ബെര്‍ലിനില്‍ താമസിക്കുന്ന ഹൈദറിനോട് ഇന്ത്യന്‍ എംബസിയാണ് വിസ നല്കാന് സാധിക്കില്ലെന്ന് അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക വിസയാണ് ഹൈദറിനുള്ളത്. ഇതില്‍ ഹൈദര്‍ ഒരു രാജ്യത്തെയും പൗരനല്ലായെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഡിസംബറിലായിരുന്നു താന്‍ വിസയ്ക്ക് വേണ്ടി ആവശ്യപ്പെട്ടതെന്നും നിലവില്‍ തനിക്ക് വിസ നല്കാന് സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈദര്‍ പറയുന്നു. തന്റെ പുതിയ പുസ്തകത്തിന്റെ റിലീസിന് വേണ്ടി കൊല്‍ക്കത്തയില്‍ തങ്ങാനും ഹൈദറിന് പദ്ധതിയുണ്ടായിരുന്നു. ഹൈദറിന് സാധാരണ പാസ്പോര്‍ട്ട് ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിസ നിഷേധിച്ചത്.
1974ല്‍ ഒരു ബംഗ്ലാ പത്രത്തില്‍ വിവാദമായ ഒരു കവിത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്നും ഹൈദറിനെ നാടുകടത്തിയത്. തുടര്‍ന്ന് 1987 ഹൈദര്‍ ബെര്‍ലിനിലേക്ക് പോവുകയായിരുന്നു. ഹൈദര്‍ അവസാനമായി ഇന്ത്യയിലേക്ക് വന്നത് 2014 ഫെബ്രുവരി 4നായിരുന്നു.
Discussion about this post