കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് 6 പേര് മരിച്ചു. കൊട്ടാരക്കര ആയൂര്‍ റൂട്ടിലാണ് സംഭവം. വടശ്ശേരിക്കര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ബസിലുള്ളവര്‍ക്ക് കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.
സംഭവത്തില്‍ പരിക്ക് പറ്റിയ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്. രണ്ട് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബസിലുള്ളവരെ സംഭവസ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസായിരുന്നു കാറുമായി കൂട്ടിയിടിച്ചത്. കാര്‍ അമിത വേഗത്തില്‍ വന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പോലീസ് ഇതേപ്പറ്റി സ്ഥിരീകരണം നല്‍കിയിട്ടില്ല.
Discussion about this post