ഡല്‍ഹി: മിനിമം ഇപിഎസ് പെന്ഷന് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . മിനിമം പെന്ഷന് 1000 രൂപയില്‍ നിന്ന് 3000 രൂപയെങ്കിലുമാക്കാനാണ് ആലോചിക്കുന്നത്. 40 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്ഷന് സ്കീമിന്റെയും ഭാഗമാകും.നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര് പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്ഷന് വാങ്ങുന്നവരാണ്. 18 ലക്ഷം പേര് മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരുമാണ്. എംപ്ലോയീസ് പെന്ഷന് സ്കീം പ്രകാരം പ്രതിവര്‍ഷം 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടിയായി ഉയരും. സര്‍ക്കാരിന്റെ കയ്യില്‍ മൂന്ന് ലക്ഷംകോടി രൂപയുടെ പെന്ഷന് ഫണ്ടാണുള്ളത്.
Discussion about this post