വനിതാ മതില് ചരിത്രസംഭവമായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശബരിമല നടയടച്ചതോടെ യുവതി പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.ശബരിമലയില്‍ യുവതികള കെയറ്റിയതോടെ വനിതാ മതില്, കെട്ടിയതിന്റെ പിറ്റേനാള്‍ പൊളിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു. ഇതിനെതിരെ പുന്നല ശ്രീകുമാറും, വിദ്യസാഗറും രംഗത്തെത്തി. ഇതോടെ സമിതിയില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമായെങ്കിലും എല്ലാം മറന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രി വിളിച്ച യോഗത്തിന് എത്തുകയായിരുന്നു.
എല്ലാ മാസവും നടതുറക്കുമെന്നിരിക്കെ ശബരിമലയിലെ വിവാദം അവസാനിച്ചുവെന്ന് വെള്ളാപ്പള്ളി പറയുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടും. സര്‍ക്കാരിനെ ശക്തമായി പിന്തുണക്കുന്ന വെള്ളാപ്പള്ളിക്കെതിരെ എസ്എന്‍ഡിപി അണികളില്‍ ശക്തമായ പ്രതിഷേധമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ കൈവിടാന്‍ വെള്ളാപ്പള്ളി തയ്യാറല്ലെന്നാണ് വിലയിരുത്തല്‍.കുംഭമാസത്തിലും ആചാരലംഘനം തുടരുകയാണെങ്കില്‍ ശഖ്തമായി ചെറുക്കുമെന്ന് ബിജെപി ഇന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വനിതാ മതില് ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നവോത്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. സമിതി ചെയര്മാന് വെള്ളാപ്പള്ളി നടേശന് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. കൃസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി നവോത്ഥാന സമിതിയെ പുനസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി വെള്ളാപ്പള്ളി നടേശന് അധ്യക്ഷനായും പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും സമിതി രൂപീകരിച്ചു. ഒന്‍പത് അംഗങ്ങളാണ് ഈ സമിതിയില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ അധ്യക്ഷനായിരുന്നു.
ആചാരലംഘനം തടയുന്നതിനായി വിശ്വാസികള്‍ രൂപീകരിച്ച ശബരിമല കര്‍മ്മ സമിതി സ്ഥിരം സംവിധാനമാക്കിയതോടെ ആണ് നവോത്ഥാന സമിതിയും സ്ഥിരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post