ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയില്‍ 3,417 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. സൈന്യത്തിന് എളുപ്പത്തില്‍ നീങ്ങാന്‍ സഹായകരമാകുന്ന ഈ റോഡുകളുടെ നിര്‍മ്മാണത്തില്‍ 2,350 കിലോമീറ്റര്‍ നീളം വരുന്ന റോഡുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇത് കൂടാതെ അരുണാചല്‍ പ്രദേശില്‍ സെലാ പാസില്‍ ഒരു തുരങ്കം നിര്‍മ്മിക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.
ഫെബ്രുവരി 9ന് തുരങ്ക നിര്‍മ്മാണത്തിന് വേണ്ടിയുള്ള തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. തുരങ്കം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ സൈന്യം വലിയ സംഖ്യയിലുള്ള തവാങിലേക്കുള്ള ദൂരം കാര്യമായി കുറയും.
ഡിസംബര്‍ 2022ഓടെ 61 റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബി.ആര്.ഒ) ലെഫ്റ്റനന്റ് ജനറല്‍ ഹര്‍പാല്‍ സിംഗ് അറിയിച്ചു. അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും റോഡുകള്‍ വരിക.
ബി.ആര്.ഒയുടെ 32,000 പേര് അടങ്ങുന്ന ടാസ്ക് ഫോഴ്സില്‍ 67 ശതമാനവും ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 61 റോഡുകളില്‍ 34 എണ്ണത്തിന്റെ നിര്മ്മാണ് പൂര്‍ത്തിയായിട്ടുണ്ട്.
അതിര്‍ത്തിക്ക് സമീപം ചൈനയ്ക്കുള്ള അതേ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയുടെ ഭാഗത്തും നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post