സംസ്ഥാനത്തെ സി.പി.എം നേതൃത്വതെയും കോണ്‍ഗ്രസ് നേതൃത്വതെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള രംഗത്ത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു വര്‍ജ്യ വസ്തു രണ്ടായി പകുത്താല്‍ അതിലൊന്ന് സി.പി.എമ്മും മറ്റേത് കോണ്‍ഗ്രസുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു കൂട്ടരെയും തൊടാന്‍ ബി.ജെ.പിക്ക് മടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ സി.പി.എം ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെയും ശ്രീധരന് പിള്ള വിമര്‍ശിച്ചു. എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഗ്രാഫ് മുകളിലേക്കാണെന്നും തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post