ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ മുന്നോട്ട് വന്നപ്പോഴും ചൈന പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്ക്കുന്നു. ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യു.എന്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും ചൈനയാണ് തടസ്സം നില്‍ക്കുന്നത്.
മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈന വേണ്ട തീരുമാനമെടുക്കുമെന്ന സ്ഥിരം പല്ലവിയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞത്. വിഷയത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കമ്മിറ്റികള്‍ക്ക് വ്യക്തമായ ചട്ടങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
39 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ആക്രമണത്തില്‍ യു.എസ്, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post