പാകിസ്ഥാന് കസ്റ്റഡിയില്‍ ഉള്ള വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് മുന്‍ എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്റെ മകനാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോര്‍ എയര്‍ ബേസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിരുന്നു.
മിറാഷ് വിമാനങ്ങളുടെ സ്കോഡ്രണ് ലീഡര്‍ ആയിരുന്നു എസ് വര്ത്തമാന്. പാര്‍ലമെന്റ് ആക്രമണ സമയത്ത് വെസ്റ്റേണ്‍ എയര്‍ ബേസിന്റെ ചുമതല ആയിരുന്നു എസ്.വര്ത്തമാനുണ്ടായിരുന്നത്. ചെന്നൈ സ്വദേശി ആണ്.
ബുധനാഴ്ച ഒരു മിഗ്-21 ബൈസണ്‍ ജെറ്റ് പറത്തിക്കൊണ്ടിരുന്ന അഭിനന്ദനെയായിരുന്നു പാക്കിസ്ഥാന് വ്യോമസേന പിടികൂടിയത്. ഇതിന് ശേഷം അഭിനന്ദിന്റെ 2011ലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Discussion about this post