പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ തിരികെ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ സ്വാഗം ചെയ്ത് ഐക്യരാഷ്ട്രസഭ. പാക്കിസ്ഥാന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വക്താവ് അറിയിച്ചു. അതേസമയം ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പാക്കിസ്ഥാന് പാര്‍ലമെന്റില്‍ വെച്ച് നടന്ന സംയുക്ത സമ്മേളനത്തിലായിരുന്നു അഭിനന്ദന് വര്‍ധമാനെ തിരികെ ഇന്ത്യയ്ക്ക് നല്‍കാനുള്ള തീരുമാനം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചത്.
അഭിനന്ദന് വര്ധമാന് ഒഓടിച്ചിരുന്ന മിഗ-21 വിമാനമായിരുന്നു പാക്കിസ്ഥാന് വ്യോമസേന വെടിവെച്ചിട്ടത്. തുടര്‍ന്നായിരുന്നു അഭിനന്ദിനെ പാക്കിസ്ഥാന് സേന പിടികൂടിയത്. ഇന്ന് വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദിനെ ഇന്ത്യയ്ക്ക് പാക്കിസ്ഥാന് കൈമാറുന്നതായിരിക്കും.
Discussion about this post