ലോകത്തിന് മുമ്പില്‍ പാക്കിസ്ഥാന് വീണ്ടും തലകുനിച്ച ദിവസമായിരുന്നു ഇന്നത്തെ വെള്ളിയാഴ്ച. പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറിയ സംഭവം പാക്കിസ്ഥാന്റെ വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ തുരത്തി വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദിന്റെ മിഗ് 21 തകര്‍ന്നത്. തുടര്‍ന്ന് പാരച്യൂട്ടിലിറങ്ങിയ അഭിനന്ദ് എത്തിപ്പെട്ടത് പാക് അധിനിവേശ കശ്മീരിലായിരുന്നു. ഇന്ത്യന്‍ പൈലറ്റ് പിടിയിലായത് പാക്കിസ്ഥാനില്‍ വലിയ ആഘോഷങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ മൂന്ന് ദിവസം പിന്നിടും മുമ്പ് അഭിനന്ദിനെ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് വിട്ടു നല്‍കേണ്ടി വന്നു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചതോടെ വേറെ വഴിയില്ല എന്ന അവസ്ഥയില്‍ പാക്കിസ്ഥാന് എത്തിപ്പെടുകയായിരുന്നു. അഭിനന്ദിനെ വിട്ടു നല്‍കിയില്ലെങ്കില്‍ യുദ്ധം നേരിടേണ്ടി വരുമെന്ന ഇന്ത്യന്‍ ഭീഷണിയും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി. തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റ് യോഗം വിളിച്ച് അഭിനന്ദിനെ വിട്ടയക്കുന്ന കാര്യം പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിക്കുകയായിരുന്നു.
തങ്ങള്‍ സമാധാനത്തിന്റെ പാതയിലെന്ന് വരുത്തി തീര്‍ക്കാനുള്ള പാക് ശ്രമവും ഇന്ത്യ പരാജയപ്പെടുത്തി. വാഗാ അതിര്‍ത്തിയില്‍ നടക്കുന്ന സെറിമണിയ്ക്ക് ശേഷം അഭിനന്ദിനെ കൈമാറി വിഷയം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായിരുന്നു പാക് ഉദ്ദേശം. എന്നാല്‍ ഇന്ത്യ സെറിമണി റദ്ദാക്കിയതോടെ ആ പദ്ധതി പാളി. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജി.കെ കുര്യനാണ് അഭിനന്ദിനെ ഏറ്റുവാങ്ങിയത്. വലിയ ആഹ്ലാദപ്രകടനമാണ് വാഗാ അതിര്‍ത്തിയിലും, ഇന്ത്യയില്‍ ഉടനീളവും നടന്നത്.
https://braveindianews.com/01/03/202810.php?fbclid=IwAR311Rx73xkJIHT0jvD7ZC7inFQICrSQADYWUbSDavMWZzOgz9Cj736Btno
ഇതിനിടെ വെള്ളിയാഴ്ച നടന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ നിന്ന് പാക്കിസ്ഥാന് വിട്ടു ന ില്ക്കേണ്ടി വന്നതു അവര്‍ക്ക് നാണക്കേടായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ യോഗത്തിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതോടെ പാക്കിസ്ഥാന് വെട്ടിലാവുകയായിരുന്നു. ഇന്ത്യയ്ക്ക് ഈ യോഗത്തിലെന്ത് കാര്യമെന്നാണ് പാക്കിസ്ഥാന്റെ ചോദ്യം. എന്നാല്‍ മറ്റ് രാഷ്ട്രങ്ങള്‍ ഇത് അവഗണിച്ചു. ഭീകരവാദത്തിനെതിരെ യോഗത്തില്‍ സുഷമ സ്വരാജ് ആഞ്ഞടിക്കുകയും ചെയ്തു. സൗദി വിദേശകാര്യമന്ത്രിയുള്പ്പടെ ഉള്ളവരുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തുകയും ചെയ്തു. സല്മാന് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിറകെ നടക്കുന്ന ഈ കൂടിക്കാഴ്ച പാക്കിസ്ഥാന്റെ ഉറക്കം കെടുത്തും.
ഇതിനിടെ അഭിനന്ദനെ പാക് സേന പിടികൂടിയതിന് വിമര്‍ശിച്ച് കാമ്പയിന് നടത്തിയ ഇന്ത്യയിലെ രാജ്യവിരുദ്ധ നിലപാടുകാരും പ്രതിസന്ധിയിലായി. ഇടത് പാര്‍ട്ടികളിലെ സൈബര്‍ അംഗങ്ങള്‍ അഭിനന്ദനെ തിരിച്ചെത്തിക്കു എന്ന പേരില്‍ ക്യാമ്പയിന് നടത്തിയിരുന്നു. അഭിനന്ദനെ പാക്കിസ്ഥാന് വിട്ടയക്കണം എന്ന പേരില്‍ പാക്കിസ്ഥാനെതിരെ ക്യാമ്പയിന് നടത്തും, അല്ലാതെ ഇന്ത്യയ്ക്കെതിരെയല്ല വേണ്ടതെന്ന് വിമര്‍ശകര്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ ഇമ്രാന് ഖാനെ പുകഴ്ത്തിയും ചിലര്‍ രംഗത്തെത്തിയിരുന്നു. ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ആക്രമിച്ചപ്പോള്‍ മൗനം പാലിച്ച പലരും, അഭിനന്ദ് പാക് പിടിയിലായതോടെ രംഗത്തെത്തിയിരുന്നു. അഭിനന്ദിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിക്കാനായതോടെ ഇവര്‍ വീണ്ടും തല പൂഴ്ത്തി.
ഇന്ത്യയുടെ തോല്‍വി മാത്രം ആഘോഷിക്കുന്ന ഇത്തരക്കാരെ രാജ്യം തിരിച്ചറിയണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്. 40ല്‍പരം സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം നോ വാര് ക്യാമ്പയിന് നടത്തുന്നവര്‍ പാക് മനസ്സുള്ളവരാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം പോലുള്ള ഇടത് പാര്‍ട്ടി നേതാക്കളും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post