പാക്കിസ്ഥാന് തടവില്‍ തനിക്ക് ശാരീരിക പീഡനം ഏറ്റില്ലെന്ന് വ്യോമസേന പൈലറ്റ് അഭിനന്ദന് വര്ധമാന് . പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തി ചികിത്സയിലാണ് ഇപ്പോള്‍ അഭിനന്ദന് . തനിക്ക് ശാരീരികമായ പീഡനങ്ങള്‍ ഏറ്റിട്ടില്ല എന്ന് അഭിനന്ദന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .
തനിക്ക് ശാരീരിക പീഡനങ്ങള്‍ ഏറ്റില്ല അതിനേക്കാള്‍ ഉപരി മാനസികമായ പീഡനം വളരെയധികം നേരിടേണ്ടി വന്നു . പലപ്പോഴായി പാക്ക് സൈന്യം മാനസികമായി തളര്‍ത്താന്‍ നോക്കിയെന്നും പീഡനങ്ങള്‍ക്ക് ഒരുങ്ങിയെന്നും അഭിനന്ദന് തുറന്നു പറഞ്ഞു .
ഫെബ്രുവരി 27ന് പാക്കിസ്ഥാന് പോര് വിമാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നു വീഴുകയും അഭിനന്ദന് പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലായതും .
Discussion about this post