ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ധന വിലയിലും മാറ്റം. ഡീസല്‍ വിലയില്‍ മൂന്നു രൂപയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ പെട്രോള്‍ വിലയില്‍ 16 പൈസ കൂടിയിട്ടുണ്ട്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74. രൂപ 46 പൈസയായി. അതേസമയം ഡീസല്‍ വില 71 രൂപ 12 പൈസയായി. ഇന്നലെ ഡീസല്‍ വില 74 രൂപ 12 പൈസ ആയിരുന്നു.
തിരുവനന്തപുരത്ത് പെട്രോല്‍, ഡീസല്‍ വില യഥാക്രമം 75.79 രൂപ, 72.49 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74 രൂപ 79 പൈസയാണ്. ഡീസല്‍ വില 71 രൂപ 45 പൈസയും.
Discussion about this post