റഫാല്‍ ഇടപാടിലെ സുപ്രധാന രേഖകള്‍ ചോര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.ഫോട്ടോ കോപ്പികള്‍ വഴി പകര്‍പ്പ് മോഷ്ടിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പകര്‍പ്പ് എടുത്ത് പ്രചരിപ്പിക്കുന്നത് മോഷണം തന്നെയാണെന്നും സത്യവാങ് മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.രേഖകള്‍ ചോര്‍ന്നതിനെതിരെ ആഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.നാളെ കേസ് പരിഗണിക്കാന്‍ ഇരിക്കവേയാണ് കേന്ദ്രം സത്യവാങ് മൂലം സമര്‍പ്പിച്ചത്. നേരത്തേ റഫാല്‍ കേസില്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
Discussion about this post