ഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പുനഃപരീക്ഷ ജൂലൈ 25ന് നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയെ തുടര്‍ന്ന് മെയ് മൂന്നിന് നടത്തിയ പ്രവേശ പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരമായുള്ള പുനഃപരീക്ഷയാണ് ജൂലൈ 25ന് നടത്തുക.
ഇതിനു വേണ്ടി പുതിയ അപേക്ഷ സ്വീകരിക്കുന്നതല്ല. 2014 ഡിസംബര്‍ ഒന്നിനും 2015 ജനുവരി 31നും ഇടയില്‍ ഫീസ് അടച്ച് അപേക്ഷിച്ചവര്‍ക്കാണ് പുനഃപരീക്ഷക്ക് അവസരമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ www.aipmt.nic.in ലഭ്യമാണ്.
പരീക്ഷ നടത്തി ഓഗസ്റ്റ് 17നകം പുതിയ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി സി.ബി.എസ്.ഇയോട് നേരത്തെ നിര്‍ദേശിച്ചിരുന്നു.
Discussion about this post