ബിജെപി വിട്ടെന്നും കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്.
താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി.ഞാനൊരു ബിജെപി പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്നുവെന്നും ശ്രീശാന്ത്് കൂട്ടി ചേര്‍ത്തു.
ശശി തരൂരുമായി കൂട്ക്കാഴ്ച നടത്തിയ ഫോട്ടോ പ്രചരിച്ചതോടെയാണ് ശ്രീശാന്ത് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് ട്വിറ്ററിലൂടെ പ്രതികരണവുമായി ശ്രീശാന്ത് തന്നെ രംഗത്തെത്തിയത്.ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും ശ്രീശാന്ത് ട്വിറ്ററില്‍ വ്യക്തമാക്കി.
Discussion about this post