ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആയി കേന്ദ്രമന്ത്രി ഉമ ഭാരതിയെ നിയമിച്ചു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ ഭാരതി കേന്ദ്രനേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമാ ഭാരതിയെ നിയമിക്കാന്‍ തീരുമാനമായത്.
ഇതിന് പുറമെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്തിറക്കി. നാലാംഘട്ട പട്ടികയാണ് പുറത്തിറക്കിയത്. നിലവില്‍ 286 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിച്ചത്. ജാര്‍ഖണ്ഡിലെ ഖുണ്ഡിയില്‍ അര്ജുന് മുണ്ഡെയും ഹസാരിബാഗില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും മത്സരിക്കും.
Discussion about this post