പ്രധാനമന്ത്രിയാകാനുള്ള മോഹം മറച്ച് വെയ്ക്കാതെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി . അവസരം ലഭിച്ചാല്‍ കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് അവര്‍ പറഞ്ഞു . നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട് . ധാരാളം അനുഭവസമ്പത്തുണ്ട് . അവസരം ലഭിച്ചാല്‍ ഈ അനുഭവസമ്പത്ത് കേന്ദ്രത്തില്‍ വിനിയോഗിക്കുമെന്ന് അവര്‍ മായാവതി പറഞ്ഞു .
പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍ . തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മേയ് 23 ന് ഉണ്ടാകുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കും എന്നായിരുന്നു അവരുടെ മറുപടി . കേന്ദ്രം ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ ഉത്തര്‍പ്രദേശില്‍ നടത്തിയത് പോലെയുള്ള മികച്ച ഭരണം കാഴ്ച വയ്ക്കുമെന്നും , മൂന്നാം മുന്നണിയ്ക്ക് പ്രസക്തിയുണ്ടോയെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്നും അവര്‍ പറഞ്ഞു .
വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണ് ദീര്‍ഘകാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ ജനം തള്ളിയത്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി ഉയര്‍ത്തി. എന്നിട്ടും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവോയെന്ന് മായാവതി ചോദിച്ചു.
Discussion about this post