പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഡിജിപിയ്ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്കി . നീതിപൂര്‍വവും സ്വതന്ത്ര്യവുമായ തെരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയും ഡിജിപിയെ അറിയിച്ചു.
പ്രചാരണറാലികളില്‍ ആയുധം കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്‍ദേശമുള്ളതാണ് . അത്തരത്തിലുള്ള നടപടികള്‍ മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കുവാനും ടിക്കാറാം മീണ ഡിജിപി ലോകനാഥ് ബെഹറയോട് നിര്‍ദേശം നല്കി.
ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ ഇടത്പക്ഷത്തിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രടറി മുഖേനെ കത്ത് നല്കി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും . ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണ് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .
Discussion about this post