കോണ്‍ഗ്രസ് അനുഭാവം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ വി.സി കെ.എസ് രാധാകൃഷ്ണനെയും, നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസനെയും അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ് ബുക്ക് പോസ്്റ്റ്. ഇരുവരും കോണ്‍ഗ്രസ് നല്കിയ അവസരങ്ങളെ മറന്ന് നക്കാപ്പിച്ചയ്ക്കായി പ്രത്യയശാസ്ത്രം മാറിയെന്ന് ജ്യോതി കുമാര്‍ ചാമക്കാലയുടെ അധിക്ഷേപം. കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് ‘ അക്കാദമിക പുരുഷന്മാരുമെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.
”രാധാകൃഷ്ണന് സാറെ, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ,പിന്നെ PSC ചെയര്മാന് സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ?
നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.”- എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം
എന്നാല്‍ അത് അടിമപ്പണിയ്ക്കായുള്ള കൂലിയായി കൊടുത്തതാണെന്ന് നേരത്തെ പറയേണ്ടേ എന്നാണ് ജ്യോതികുമാറിനെ പരിഹസിക്കുന്നവരുടെ മറുപടി. നിങ്ങളെ പോലെ എക്കാലത്തും കോണ്‍ഗ്രസ് അടിമയായി നിന്നു കൊള്ളാം എന്ന കരാറൊന്നും അവര്‍ ഏറ്റെടുത്തിട്ടുണ്ടാവില്ല. കഴിവുള്ളത് കൊണ്ട് അവര്‍ക്ക് ലഭിച്ച സ്ഥാനമാനങ്ങള്‍, അതിന്റെ ഗുണഫലം അന്നെല്ലാം കോണ്‍ഗ്രസും യുഡിഎഫും കൈപറ്റിയിട്ടുണ്ടാവാം. എന്ന് കരുതി റൗള്‍ വിന്‍സിയേയും, പ്രിയങ്ക വധേരയേയും ചുമക്കാനുള്ള ബാധ്യത അവര്‍ ഒപ്പിട്ട് തന്നിട്ടുണ്ടാവില്ലല്ലോ? രാജ്യത്തെ അധികാരലഭത്തിനായി ഒറ്റുന്നവരെ പിന്തുണക്കാന്‍ ഗാന്ധി ഭക്തനും, നയതന്ത്ര പണ്ഡിതനും കഴിയാത്തതിന് അവരെ കുറ്റപ്പെടുത്തുകയല്ല. ചാനല്‍ ചര്‍ച്ചയിലിരുന്ന് വെടിപറഞ്ഞ് നേതാവാകാമെന്ന ബുദ്ധി കൊണ്ട് അളക്കാവുന്നതല്ല അവരുടെ കഴിവുകള്‍ എന്നിങ്ങനെ രൂക്ഷമായ മറുപടിയാണ് ചാമക്കാലയ്ക്ക് ലഭിക്കുന്നത്.
പോസ്റ്റിന് രഘുറാം കാലടി എന്നയാള്‍ നല്കുന്ന മറുപടി ഇങ്ങനെ
ജ്യോതികുമാര്‍ ചാമക്കാല.രാധാകൃഷ്ണന് സാറിനും ശ്രീ ടി പി ശ്രീനിവാസന് സാറിനും ‘UDF സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് ‘ അക്കാദമിക പുരുഷന്മാരും ‘.” എന്ന് പറയുന്ന കേട്ടാല്‍ തോന്നും ഇറ്റലിക്കാരി ബാര്‍ ടെണ്ടര്‍ ഗേള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റായതെന്നും.ഓള്‍ടെ മന്ദബുദ്ധിയായ മകനും ചുമ്മാ ഇളികോത മകളെയും നിങ്ങള്‍ ചുമക്കുന്നത് എന്തോ ദൈവീക ഗുണഗണങ്ങള്‍ കൊണ്ടാണെന്നും….
അത് മാത്രമല്ല ശ്രീ.ചാമക്കാല നിങ്ങള്‍ പറഞ്ഞു വരുന്നത് യാതൊരു അര്ഹതയുമില്ലത്തവരെ ഞങ്ങള്‍ കൈക്കൂലി കൊടുത്ത് കൂടെ നിര്‍ത്തിയവര്‍ പൊയ്പോയെ എന്നാണോ? അതോ നിങ്ങളുടെ തട്ടിപ്പ് സഹിക്കാനാവാതെ ഭാരതം എന്ന സത്യം തിരിച്ചറിഞ്ഞ പരിണത പ്രജ്ഞരായ രണ്ടുപേര്‍ ബി ജെ പിയില്‍ ചേര്‍ന്നതോടെ ഇന്ദിര ഗാന്ധി ഭരണഘടനയെ വ്യഭിചരിച്ച് എഴുതി ചേര്‍ത്ത ”മതേതരത്വം” കൊഴിഞ്ഞു പോയോ ? പോകണമെകില്‍ പോകട്ടെ….നിങ്ങള്‍ക്ക് ഇപ്പോള്‍ അനില്‍ ആന്റണി യില്ലേ കേരളത്തിലെ ‘ഫാവി രാജകുമാരനായി” അത് പോരെ ?
പിന്നെ ”ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയില്‍ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.”
മനോഹരമായ കണ്ടുപിടിത്തം …നിങ്ങള്‍ ഇത് സ്വയം വിമര്‍ശനമാണ് നടത്തിയത് എങ്കില്‍ നന്നായി .അല്ലാതെ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്സിനെപ്പോലെ വര്‍ഗീയത കളിച്ച ഏതു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്? പള്ളിയുടെയും പട്ടക്കാരുടെയും…മൊല്ലമാരുടെയും മുക്രിമാരുടെയും പാദാരവിന്ദങ്ങള്‍ തഴുകാത്ത …അവരെ സുഖിപ്പിക്കാത്ത ഒരു കോണ്‍ഗ്രസ്സ് നേതാവുണ്ടോ?
കളിമണ്ണ് ആരുടെ തലയിലാണെന്നു നിങ്ങള്‍ തിരിച്ചറിഞ്ഞതല്ലേ ഒരു കോണ്ഗ്രസുകാരന് എന്ന നിലയ്ക്ക് നിങ്ങളുടെ നിലവാരം തെളിയിച്ച റൗള്‍ വിന്‍സിയെ ”അയാളെന്തു കോപ്പാ” എന്ന് സന്ദീപ് വാരിയര്‍ ചോദിച്ചപ്പോള്‍ കാണിച്ച ആ കുതിക്കലില്‍ ….അന്ന് കണ്ടതാണ് പിടിക്കപ്പെട്ട കള്ളന്റെ വെപ്രാളം …വെറും കൂലിത്തല്ലുകാരുടെ മൂച്ച്…
തലയ്ക്കു വെളിവുള്ള ഒരാളെങ്കിലും ഇനിയും കോണ്‍ഗ്രസ്സ് എന്ന തട്ടിപ്പില്‍ വിശ്വസിക്കും എന്ന് കരുതുന്നതെ മൗഠ്യം…അത്തരം കോണ്‍ഗ്രസ്സിന്റെ പുറകെ നടക്കുന്നത് പമ്പര വിഡ്ഢിത്തം…അത്രയേ ഉള്ളൂ..
തങ്ങളുടെ കൂടെ നിന്നില്ല എന്ന പേരില്‍ മാത്രം സമൂഹത്തിലെ രണ്ട് ഉന്നതരെ എത്ര മ്ലേഛമായാണ് ഈ വിദ്യാഭ്യാസമില്ലാത്ത സംസ്കാര ശൂന്യന്‍ ആക്ഷേപിക്കുന്നത് എന്ന് കാണുക., ഇതാണ് സഹിഷ്ണുത., ഇങ്ങനെ താറടിച്ചാണ് പലരെയും സത്യത്തിന്റെ പക്ഷത്ത് നില്ക്കുന്നതില് നിന്ന് പിന്തിരിപ്പിച്ചിരുന്നത്., അതും കൂട്ടായ ആക്രമണം., ഇനിയത് നടക്കില്ല പപ്പു ദാസാ., കാലം മാറി, കേരളവും-എന്നാണ് മറ്റൊരു മറുപടി.
ചാമക്കാലയുടെ അടിമ രാഷ്ട്രീയമല്ല അവരുടേത്.അവരുടെ വൈയക്തിക പ്രാഗത്ഭ്യം അവര്‍ക്ക് പദവികളിലെത്താന്‍ പ്രധാന കാരണമാണ്.ഹിന്ദുക്കളെ കോണ്‍ഗ്രസ് വഞ്ചിച്ചു എന്ന പൊതുബോധം അവരിലും കോണ്‍ഗ്രസിനെതിരേ നീങ്ങാന്‍ പ്രേരണ ആയിട്ടുണ്ടാകുമെന്ന് മറ്റൊരാള്‍ മറുപടി നല്കുന്നു.
https://www.facebook.com/JyothikumarChamakkala/posts/2165541643552683?__xts__[0]=68.ARAimHK54PWLrlM1suLl2-ADrwVrETqeLD3uX4uuF_wXYqvviFJaAWFXspRe3vvMKUi8VYhwLXWe3IkJFy_zonTeSsYhFtTbP1hV3H3wR8qo1ToSi9cB5J4q37CaZS40XHmStPblSaMaBH4usr78GYdAtAIIO-jj75E97LZYhIar20mZ0mqJHgaiN1QhMz8enzgD4l3tS8w83Ksp8boLqBeBfVTH2FUMveqkEa0lJs4R3JQNBmJoPfQNcjayuYVfi4hNPGGYPyo_UCntk4KB8ifgMyUrxfiDD6kkfy3tJfC-6VRxhvR1W-fhETZZ__An3FHRKLkhJey1fXIDutP_aVyxCw&__tn__=-R
Discussion about this post