പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്കി.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.എഫ് ഐആര്‍ ലഭിച്ച ശേഷം പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും.നടപടിയെടുക്കും. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്ന് ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ വിദാംശങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിക്കറാം മീണ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
.ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ വൻതോതിൽ ക്രമക്കേടുണ്ടായെന്നും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാൽ മാർഗമെത്തിച്ചെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സേനയിലെ 56,000 പൊലീസുകാരിൽ 50,000 പേരും പോസ്റ്റൽ വോട്ടാണ് ചെയ്തത്.
പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് സംഘടനാ നേതാക്കളുടെ നിർദ്ദേശപ്രകാരം വാട്സ്ആപ് സന്ദേശമയച്ച ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ, ബാലറ്റുകൾ വീട്ടുവിലാസത്തിൽ ശേഖരിച്ച തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ഇന്ത്യാ റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ എന്നിവരുടെ പേരുകൾ സഹിതമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. ഇരുവരെയും സസ്പെൻഡ് ചെയ്തേക്കും. ജില്ലകളിലെ പൊലീസ് സൊസൈറ്റികൾ കേന്ദ്രീകരിച്ചും ബാലറ്റുകൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post