ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് സംഭവിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുള്ളതായായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്ത. എന്നാൽ ഏതോ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ തെറ്റദ്ധരിപ്പിച്ചതാണെന്ന് എ പത്മകുമാർ പ്രതികരിച്ചു.
“ആറ് വർഷം മുമ്പ് റിട്ടയർഡ് ആയ ഉദ്യോഗസ്ഥൻ ചുമതല മാറികൊടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ പെൻഷൻ തടഞ്ഞുവെച്ചു. ഇതിനെതിരെ അതേ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപച്ചതിന്റെ പശ്ചത്തലത്തിലുണ്ടായ നടപടി ക്രമങ്ങൾ മാത്രമാണ് നാളെ നടക്കുന്ന പരിശോധന. ഓഡിറ്റ് പുരോഗമിക്കുകയാണ്.” എ പത്മകുമാർ പറഞ്ഞു.
ഇപ്പോൾ ഉയർന്നിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും എല്ലാത്തിനും കൃത്യമായ കണക്കുണ്ടെന്നും പത്മകുമാർ പറഞ്ഞു. ഒരു തരി പോലും നഷ്ടമായില്ല, ബോർഡിന് വീഴ്ച പറ്റിയിട്ടുമില്ലയെന്നും പത്മകുമാർ പറഞ്ഞു.ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.
Discussion about this post