ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ അച്ഛന് ഉണ്ണി ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സന്ദർഭത്തിലാണ് പുതിയ വെളിപ്പെടുത്തൽ . കേസില്‍ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്ക്കറിന്റെ സംഗീത പരിപാടിയിലെ സംഘാടകനും കേസിലെ പ്രധാന പ്രതി എന്ന സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ഇവരെ സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ അച്ഛന് കെ.സി ഉണ്ണി ആവശ്യപ്പെട്ടു.
എന്നാല്‍, ഇവര്‍ ബാലഭാസ്ക്കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളിലെ സംഘാടകര്‍ മാത്രമായിരുന്നെന്നും ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
പ്രകാശ് തമ്പിയെ ഏഴു വര്‍ഷംമുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്ക്കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവിനെ ചെറുപ്പം മുതല്‍തന്നെ അറിയാമായിരുന്നു. സംഗീത പരിപാടിയിലെ മിക്ക സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. ബാലഭാസ്കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു . ബാലഭാസ്ക്കറിന്റെ മരണശേഷം സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് നൽകേണ്ടതില്ലെന്നായിരുന്നു വിഷ്ണു നൽകിയ മറുപടിയെന്നും ഉണ്ണി പറഞ്ഞു .
അതേ സമയം പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചതായി ബാലഭാസ്ക്കറിന്റെ ബന്ധു പ്രിയ പറഞ്ഞു . പ്രകാശ് തമ്പിയായിരുന്നു ബാലയുടെ മരണശേഷം കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് . ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ പ്രകാശ് തമ്പി ബാലഭാസ്ക്കറിന്റെ പിതാവിനോട് ആവശ്യപ്പെട്ടെന്നും പ്രിയ പറഞ്ഞു .പ്രകാശ് തന്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടു .
അപകടം നടന്നതിനു പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും ,മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടതായാണ് കലാഭവൻ സോബി വെളിപ്പെടുത്തിയിരിക്കുന്നത് .
Discussion about this post