എറണാകുളത്ത് രോഗിക്ക് നിപ്പ സംശയിക്കുന്നതായി ആരോഗ്യമന്ത്രി.പൂര്‍ണമായി ഉറപ്പിക്കാന്‍ പരിശോധനാഫലം ലഭ്യമാകണമെന്നും മന്ത്രി പറഞ്ഞു.പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിപ്പ ഉണ്ടെന്ന് സംശയിച്ചിരിക്കുന്നത്.
അതേസമയം കൊച്ചിയില്‍ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
Discussion about this post