വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കൊല്ലത്തെ ജ്യൂസ് കടയുടമ. പ്രകാശൻ തമ്പിയല്ല പൊലീസാണ് തന്റെ കടയിൽ വന്ന് ഹാർഡ് ഡിസ്ക് കൊണ്ടു പോയതെന്ന് കടയുടമയായ ഷംനാദ് പറഞ്ഞു. നേരത്തെ പ്രകാശൻ തമ്പി തന്റെ കടയിൽ വന്ന് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയി എന്ന് ഷംനാദ് മൊഴി നൽകിയിരുന്നു,. ഈ ഘട്ടത്തിലാണ് ഷംനാദ് തന്നെ വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
‘പ്രകാശൻ തമ്പി ആരാണെന്ന് തനിക്ക് അറിയില്ല. അങ്ങനെയാരും തന്റെ കടയിൽ വന്നിട്ടില്ല. ബാലഭാസ്കറിന്റെ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം പൊലീസാണ് ഹാർഡ് ഡിസ്ക് കൊണ്ടുപോയത്. ഫോറൻസിക് വിദഗ്ദർ പരിശോധിക്കുമെന്നാണ് അവർ പറഞ്ഞത്’ഷംനാദ് പറഞ്ഞു.
Discussion about this post