ബി.ജെ.പി.നേതാവ് എം.പി.സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ കൊട്ടിയം സന്തോഷാണ് കേസിലെ മുഖ്യപ്രതി.
2008 മാര്‍ച്ചില്‍ ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കൊട്ടിയം സന്തോഷ് അടക്കം ആറ് സി.പി.എം.പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.
സി.ഒ.ടി.നസീറിനെ അക്രമിച്ച കേസില്‍ വി.പി.സന്തോഷിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
Discussion about this post