ഡല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി .കുട്ടിയുടെ പിതാവിന്റെ അനുവാദം ഇതിന് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്.
കുട്ടിയുടെ പൂര്‍ണ്ണ അവകാശം അവിവാഹിതയായ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ സമ്മതം വാങ്ങണമെന്നുമുള്ള വ്യവസ്ഥ ചോദ്യം ചെയ്ത് ഒരു സ്ത്രീ കൊടുത്ത ഹര്‍ജയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.തന്റെ കുട്ടിയുടെ അച്ഛനായ ആള് തന്നോടൊപ്പം രണ്ടു മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടെന്ന കാര്യം പോലും അയാള്‍ക്ക് അറിയില്ലെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഈ സ്ത്രീയുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്ക്കോടതിയോട് വിധി പുനപരിശോധിക്കാന്‍ സുപ്രിം കോടത് ആവശ്യപ്പെട്ടു. കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയാണ് വിധി പറഞ്ഞതെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
Discussion about this post