മുംബൈ: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
കേരളത്തില്‍ ഒളിവിലാണ് ബിനോയ് എന്നാണ് പോലിസ് നിഗമനം.
അതിനിടെ, പരാതി നല്കിയ യുവതിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു മുംബൈ പൊലീസ് അറിയിച്ചു. ബിനോയിയെ തിരഞ്ഞു കേരളത്തിലേക്കു പോയ പൊലീസ് സംഘം തിരിച്ചെത്തിയെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നാണു പ്രതികരണം. നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post