ബിഹാര്‍ യുവതി നല്കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി നാളെ വിധി പറയും. യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന് അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.
ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന് കോടതിയില്‍ തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്ന് അഭിഭാഷകന് പറഞ്ഞു.
ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവുകള്‍ വാദിഭാഗത്തിന്റെ പക്കലില്ല. എഫ്.ഐ.ആറിലും യുവതി നല്കിയ പരാതിയിലുമുള്ള കാര്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്.
അതേസമയം കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടെന്ന് യുവതി. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു.
ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞ മാസം 13 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Discussion about this post