അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്.അഞ്ജു ബോബി ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയിട്ടില്ല,തന്നോട് സംസാരിക്കാനാണ് അവര്‍ വേദിയില്‍ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സ്പോര്‍ട്സ് താരമായ അഞ്ജു അക്കാഡമിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും പറയാനാണ് എത്തിയതെന്നും വി.മുരളീധരന് പറഞ്ഞു.
അതേസമയം ബിജെപിയിൽ ചേർന്നെന്ന വാർത്ത തള്ളി ഒളിംപ്യൻ അഞ്ജു ബോബി ജോർജും രംഗത്തെത്തി.കുടുംബസുഹൃത്തായ വി.മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കി.
Discussion about this post