പണം തിരിച്ചു തരാമെന്നും നടപടികൾ ഒഴിവാക്കണമെന്നും അപേക്ഷിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്ല്യ വീണ്ടും രംഗത്ത്. മല്ല്യയ്ക്ക് അപ്പീൽ നൽകാൻ അനുവാദമുണ്ടെന്ന കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് വിജയ് മല്ല്യ വീണ്ടും അപേക്ഷയുമായി വന്നിരിക്കുന്നത്. കിംഗ്ഫിഷർ എയർലൈൻസിന് പണം നൽകിയ മുഴുവൻ ബാങ്കുകളുടെയും പണം തിരികെ നൽകാൻ തയ്യാറാണെന്നും ബാക്കി വരുന്ന തുക തൊഴിലാളികൾക്കും മറ്റ് ഇടപാടുകാർക്കും നൽകാൻ തയ്യാറാണെന്നും മല്ല്യ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
ഇന്ത്യയിൽ 9000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്ല്യയുടെ ആസ്തികൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. ഇന്ത്യൻ ഏജൻസികളുടെ അപേക്ഷ പ്രകാരം മല്ല്യയെ ഇന്ത്യക്ക് കൈമാറാൻ യു കെ ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകാൻ കോടതി മല്ല്യയെ അനുവദിച്ചിരുന്നു.
കേന്ദ്രസർക്കാർ സാമ്പത്തിക കുറ്റവാളികൾക്കെതിരെ നടപടി ശക്തമാക്കിയ സാഹചര്യത്തിൽ മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് വിജയ് മല്ല്യ അപേക്ഷയുമായി വന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നു.
Despite the good Court result for me today, I once again repeat my offer to pay back the Banks that lent money to Kingfisher Airlines in full. Please take the money. With the balance, I also want to pay employees and other creditors and move on in life.
— Vijay Mallya (@TheVijayMallya) July 2, 2019
Discussion about this post