തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ വീട്ടിൽ നിന്നും സർവ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസും കോളേജ് സീലും പൊലീസ് കണ്ടെത്തി. ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സീലാണ് കണ്ടെത്തിയിരിക്കുന്നത്.
ശിവരഞ്ജിത്ത് നിലവിൽ ഒളിവിലാണ്. പി എസ് സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഇയാൾ ഒന്നാമതെത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ആർച്ചറിയിൽ സർവ്വകലാശാല പ്രതിനിധിയായി ദേശീയ തലത്തിൽ മത്സരിച്ചതിന് ഇയാൾക്ക് വെയിറ്റേജ് മാർക്ക് ലഭിച്ചിരുന്നു. ഈ വെയിറ്റേജ് മാർക്ക് കൂട്ടിച്ചേർത്തപ്പോളാണ് ഇയാൾക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഫിസിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ സീൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത സാഹചര്യത്തിൽ ദേശീയ തലത്തിലെ ഇയാളുടെ പ്രാതിനിധ്യവും അത് വഴി ലഭിച്ച വെയിറ്റേജ് മാർക്കും ചോദ്യം ചെയ്യപ്പെടുകയാണ്. കുത്ത് കൊണ്ട അഖിലും പവർ ലിഫ്ടിംഗ് താരമാണ്.
Discussion about this post