ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ സിനിമയില്‍ അഭിനയിക്കുന്നത്.
Ek kahaani, jisne Indian space science ki paribhasha hi badal di! Get ready for the #MissionMangal Trailer, coming on 18th July.@taapsee @SonakshiSinha @vidya_balan @TheSharmanJoshi @menennithya@IamKirtiKulhari @Jaganshakti @foxstarhindi #CapeOfGoodFilms #HopeProductions pic.twitter.com/2JAiO8dwUH
— Akshay Kumar (@akshaykumar) July 16, 2019
ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്നും,യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇതെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് 450 കോടി രൂപമാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള് ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തതെന്നും അക്ഷയ് കുമാര്‍ പറയുന്നു.
മാത്രമല്ല, വനിതാ ശാസ്ത്രജ്ഞര്ക്കുള്ള ആദരവ് കൂടിയാണ് ഇൊ ചിത്രമെന്ന് അക്ഷയ് കുമാര്‍ എടുത്തു പറഞ്ഞു.വിദ്യാ ബാലൻ, തപ്സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് അവര്‍ വേഷമിടുന്നത്
Discussion about this post