ഡൽഹി: അയോദ്ധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. ഓഗസ്റ്റ് 2ലേക്കാണ് മാറ്റിയിരിക്കുന്നത്. കേസ് തുറന്ന കോടതി പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മൂന്നംഗ മദ്ധ്യസ്ഥ സംഘം കേസുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങൾ കോടതിയെ ധരിപ്പിച്ച ശേഷമാണ് കോടതി തീരുമാനം വ്യക്തമാക്കിയത്.
‘ഓഗസ്റ്റ് 2ന് വാദം കേൾക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. മധ്യസ്ഥ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജൂലൈ 31 ന് സമർപ്പിക്കാൻ ഇതിനാൽ കോടതി ആവശ്യപ്പെടുന്നു.’ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് പ്രഖ്യാപിച്ചു.
Discussion about this post