അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ വാങ്ങിയത് ഓണ്‍ലൈനായി. കൈപ്പിടിയില്‍ ഒതുങ്ങുന്ന കത്തി ഇഷ്ടാനുസരണം നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്നും പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിനകത്ത് കൊണ്ടു വന്ന് പൊലീസ് തെളിവെടുത്തു.
അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന ചവറുകൂനയ്ക്ക് അകത്താണ് പ്രതികള്‍ കത്തി ഒളിപ്പിച്ചിരുന്നത്. ഇരുമ്പുപൈപ്പും കുറുവടിയും ക്യാമ്പസിനകത്ത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്.
കന്റോണ്‍മെന്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ രാവിലെ ക്യാംപസില്‍ തെളിവെടുപ്പിന് എത്തിച്ചത്. സംഘര്‍ഷം എവിടെ നിന്നാണ് തുടങ്ങിയതെന്നും എവിടെവെച്ചാണ് മര്‍ദ്ദിച്ചതെന്നും കുത്തിയതെന്നും കത്തി എവിടെയാണ് ഉപേക്ഷിച്ചതെന്നും ഇവര്‍ കാണിച്ചു കൊടുത്തു. ക്യാംപസിനുള്ളില്‍ വലതു സൈഡില്‍ മരത്തിന് സമീപമുള്ള ചവറു കൂനയിലാണ് കത്തി ഒളിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ക്യാംപസില്‍ വലിയ ബഹളമായി വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയപ്പോള്‍ പ്രതികള്‍ നസീമിന്റെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് എത്തിയതായി വിവരം കിട്ടിയപ്പോള്‍ പ്രതികള്‍ മറ്റൊരു വഴിക്ക് പോവുകയായിരുന്നു,
Discussion about this post