സമരം ചെയ്ത വിമത വൈദികർക്കെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വൈദികർ ഉപയോഗിച്ച സമരരീതി സഭയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരരീതിയിൽ വേദനയുണ്ടെന്നും ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമെന്നും പറഞ്ഞ കർദ്ദിനാൾ, മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണെന്നും വ്യക്തമാക്കി.
എല്ലാത്തിനും മറുപടി പറഞ്ഞാൽ സഭ തന്നെ വീണു പോകും. പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുതെന്നും അവരെ സിനഡ് തിരുത്തുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തിയ വൈദികരുടെ ആവശ്യം.
വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്കി.
Discussion about this post