ജമ്മു കശ്മീർ: കശ്മീരിലെ ബരാമുള്ളയിൽ വീണ്ടും പാകിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചു. ഉറി സെക്ടറിലെ ഹാജിപീർ മേഖലയിലായിരുന്നു പാക് പ്രകോപനം. പാകിസ്ഥാന്റെ ആക്രമണത്തോട് ഇന്ത്യൻ സൈന്യം ശക്തമായി പ്രതികരിച്ചു. വൈകുന്നേരം 5.45ഓടെയായിരുന്നു സംഭവം.
കുപ് വാരയിലെ രജൗറിയിൽ ഇന്നലെ പാകിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചിരുന്നു. സംഭവത്തിൽ കിഷൻ ലാൽ എന്ന ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് ശക്തമായി തിരിച്ചടിച്ച ഇന്ത്യ രണ്ട് പാകിസ്ഥാൻ സൈനികരെ വകവരുത്തിയിരുന്നു.
ശക്തമായി തിരിച്ചടിക്കാൻ സൈനികർക്ക് നിർദ്ദേശം നൽകിയതായി സേനാവൃത്തങ്ങൾ അറിയിച്ചു.
Discussion about this post