പ്രളയ ദുരിതം വിതച്ച കേരളത്തിൽ രക്ഷാ പ്രവർത്തനങ്ങളിൽ സേവാ ഭാരതി മുന്നിൽ തന്നെ ഉണ്ട്. നിലമ്പൂരിലെ അപ്പം കാപ്പിൽ കോളനിയിൽ കുടുങ്ങി കിടന്നവരെ പുറം ലോകത്ത് എത്തിച്ച സേവാ ഭാരതിയുടെ രക്ഷാപ്രവർത്തന ദൗത്യം കൈയടി നേടുകയാണ്. നിലമ്പൂർ താലൂക്കിലെ പോത്തുകല്ല് മുണ്ടേരിക്ക് സമീപമുള്ള അപ്പംകാപ്പിൽ കോളനിയിൽ കുടുങ്ങി
കിടന്ന കുട്ടികൾ ഉൾപ്പെടെയുളള 42 പേരെ സേവാഭാരതി പ്രവർത്തകർ രക്ഷപ്പെടുത്തി.
2 മാസം പ്രായമായ ഒരു കുട്ടിയെയും, ഒരു വയസ്സുള്ള കുട്ടിയെയും രക്ഷപ്പെടുത്തി. കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാൽ അഞ്ച് ദിവസമായി കോളനി ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു.
പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായില്ല. അവരെ താല്കാലിക പാലം പണിത ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 22 പേരടങ്ങിയ സേവാഭാരതി സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവരെ മുണ്ടേരി ഗവൺമെന്റ് സ്ക്കൂളിലാണ് എത്തിച്ചത്. ഈ കോളനിയിലേക്ക് മാധ്യമങ്ങളോ,സർക്കാരിന്റെ മറ്റു സംവിധാനങ്ങളോ എത്തിയിരുന്നില്ലെന്ന് കോളനി നിവാസികൾ സേവാഭാരതി പ്രവർത്തകരോട് പറഞ്ഞു
Discussion about this post