സ്വാതന്ത്ര്യ ദിനാഘോഷത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ കനത്ത കാവലിൽ ചെങ്കോട്ട ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയുടെ എല്ലാ സ്ഥലവും നിരീക്ഷിക്കുന്നതിന് നിരവധി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും മുഖം തിരിച്ചറിയാൻ കഴിയാവുന്ന രീതിയിലുളള ആധുനിക ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
കോട്ടയിലും പരിസരത്തും സംശയാസ്പദമായ ചലനമോ,തീവ്രവാദികളുടെ സാന്നിധ്യമോ കണ്ടെത്തിയാൽ അലാറം അടിക്കാൻ കഴിയുന്ന രീതിയിലുളള ക്യാമറകൾ ആണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
30 ഓളം തീവ്രവാദികളുടെ മുഖങ്ങൾ തിരിച്ചറിയുന്ന രീതിയിലുളള കാമറകൾ രാജ് പഥിന്റെ വിവിധ സ്ഥലങ്ങളിൽ ജനുവരി മുതൽ സ്ഥാപിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
അധിക സുരക്ഷയും, എയർക്രാഫ്റ്റ് ആന്റി തോക്കുകൾ, ലൈറ്റ് മെഷീൻ ഗൺ,ബങ്കറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. തീവ്രവാദ ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
Discussion about this post