പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ പോസ്റ്റുകളിലേക്ക് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന് പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ തുടർച്ചയായി പ്രകോപനം നടത്തുകയാണ്. കഴിഞ്ഞയാഴ്ച പാക് ആക്രമണത്തിനെതിരെ ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ശനിയാഴ്ച ഒരിന്ത്യൻ സൈനികനും വീരമൃത്യു വരിച്ചിരുന്നു.
ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. കനത്ത പോരാട്ടമാണ് നലവിൽ അതിർത്തിയിൽ നടക്കുന്നത്.
Discussion about this post