ദേശീയ കായിക ദിനത്തിൽ ഡൽഹിയിലെ ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റിന’് തുടക്കം കുറിച്ചു. ശാരീരിക ക്ഷമതയുടെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ പൗരന്മാരെയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാരീരിക ക്ഷമത എല്ലാവരും അവരുടെ ദിനചര്യയുടെ ഭാഗമാക്കുകയും അതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമിക്കണമെന്ന് ് ജനങ്ങളോട് മോദി അഭ്യർത്ഥിച്ചു.
ആരോഗ്യമുളള ഇന്ത്യയ്ക്കായുളള ആദ്യപടിയാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ്. ഈ ദിവസം ഒരു മികച്ച കായികതാരം ജനിച്ചു, മേജർ ധ്യാൻ ചന്ദ്, ഹോക്കി സ്റ്റിക്ക് കൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ചു. ശാരീരിക ക്ഷമത എന്നത് ഒരു വാക്ക് മാത്രമല്ല, ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിന് ആവശ്യമായ അവസ്ഥയാണ്. ആളുകൾ ഫിറ്റ്നെസ് ആപ്ലിക്കേഷനുകൾ അവരുടെ മൊബൈലിൽ സൂക്ഷിക്കുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം അവർ അത് ഉപയോഗിക്കുന്നത് നിർത്തുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു സാധാരണ വ്യക്തി ഒരു ദിവസം 8 മുതൽ 10 കിലോമീറ്റർ വരെ നടക്കുകയോ സൈക്കിളിങ്ങ് ചെയ്യുകയോ ചെയ്തിരുന്നു.സാങ്കേതിക വിദ്യയുടെ വരവോടെ ശാരീരിക പ്രവർത്തനം കുറഞ്ഞു.
ജീവിത ശൈലി രോഗങ്ങൾ വർധിക്കുകയാണ്. ചെറിയ മാറ്റങ്ങൾ വരുത്തി ജീവിത ശൈലി തകരാറുകൾ പരിഹരിക്കാനാകും. ഈ മാറ്റത്തെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും. കഠിനാധ്വാനത്തിലൂടെ മാത്രമേ ശാരീരികക്ഷമത നേടാനാകു. ഫിറ്റ്നെസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിജയികുളുടെ പൊതു സവിശേഷതയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നിക്ഷേപം ആവശ്യമില്ലാത്ത ഇത് നേടാൻ കഴിയുമെന്ന് മോദി പറഞ്ഞു.
Discussion about this post