ഐ.എസ് ഭീഷണിയെ കുറിച്ച് ഇന്ത്യ ബോധവാന്മാരാണെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ്. പശ്ചിമേഷ്യൽ വേരോടിയിരുന്ന ഐ.എസ് ഭീകര സംഘം ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ചില രാജ്യങ്ങൾ ഇതിനകം തന്നെ ഇവരുടെ ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐ.എസ് ഭീഷണികളെയും വെല്ലുവിളികളെ കുറിച്ചും ബോധവാന്മാരാണ്. ഐ.എസ് പോലുളെളാരു സംഘടന ഇന്ത്യയിൽ ഇടം പിടിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ അതീവ ശ്രദ്ധാലുക്കളാണെന്ന് രാം മാധവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മഹാസമുദ്രം സുരക്ഷിതമാക്കുക എന്നത് പ്രധാന ചർച്ച വിഷയമായിരുന്നു. മേഖല നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് ഭീകരതയാണെന്ന് മാധവ് പറഞ്ഞു. ഐ.എസ് ഈ മേഖലയിൽ വളരുന്നതിൽ ഇന്ത്യയുടെ ആശങ്കയും സമ്മേളനത്തിൽ അറിയിച്ചു.
ശ്രീലങ്കയും മാലദ്വീപും നേതാക്കൾ ഐസിസിനെ നേരിടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.
Discussion about this post