ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവയ ഇതില്‍ ഉള്‍പ്പെടും.
സമയമെടുത്ത് പൂര്‍ണ്ണമായും ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് എന്‍ഡിടിവിയോട് പറഞ്ഞു. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.
തുടക്കമെന്ന നിലയില്‍ നിരോധിക്കേണ്ട 12 പ്ലാസ്റ്റിക് ഇനങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയാറാക്കി. ഇത് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 50 മൈക്രോണില്‍ താഴെയുളള ക്യാരിബാഗ്, സ്ട്രോ, ചെറിയ പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റ്, പാക്കിങ് ഫിലിംസ്, ബലൂണുകള്‍ ഫഌഗുകള്‍ മിഠായികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍,സിഗററ്റ് ബട്ട്സ്, 100 മൈക്രോണില്‍ താഴെയുളള ബാനര്‍, 200 മില്ലിലിറ്ററില്‍ താഴെയുളള ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങി 12 ഇനങ്ങള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കിവരികയാണ്. പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനികളോട് നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post